പുണെ: 28കാരനായ കാമുകന് പ്രായപൂർത്തിയാകാത്ത മകളെ വിവാഹം ചെയ്തു നൽകിയ മാതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. 36കാരിയാണ് അറസ്റ്റിലായത്. കാമുകനെയും അറസ്റ്റ് ചെയ്തു.
തന്നെ വിവാഹംചെയ്തു നൽകിയ സംഭവം 15കാരി സഹപാഠിയോട് പറയുകയായിരുന്നു. തുടർന്ന് ഇവർ സാമൂഹിക പ്രവർത്തകയെ വിവരമറിയിച്ചു. ഇവർ പൊലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ് മാതാവിന്‍റെ കാമുകൻ. ഇവരോടൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്.
മാതാവ് മകളെ വിവാഹം ചെയ്തുനൽകുകയും കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നാണ് മതാവ് മകളോട് പറഞ്ഞത്. തുടർന്ന് നവംബർ ആറിന് അഹ്മദനഗറിലെ ഒരു ക്ഷേത്രത്തിൽ വെച്ച് കാമുകന്‍റെയും മകളുടെയും വിവാഹം നടത്തി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.