ഗുരുഗ്രാമിൽ ലിഫ്​റ്റ്​ വാഗ്​ദാനം ചെയ്​ത്​ കാറിൽ കയറ്റിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്​തു

ഗുരുഗ്രാം: ഹരിയാനയിൽ ലിഫ്​റ്റ്​ വാഗ്​ദാനം ചെയ്​ത്​ കാറിൽ കയറ്റിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്​തു. ബുധനാഴ്ച രാ​ത്രിയാണ്​ സംഭവം.

ഡൽഹി സ്വദേശിയാണ്​ യുവതി. ബുധനാഴ്ച ജോലി കഴിഞ്ഞശേഷം രാത്രി 8.16ഓടെ ​എം.ജി മെട്രോ സ്​റ്റേഷന്​ സമീപം വാഹനത്തിനായി​ കാത്തുനിൽക്കുകയായിരുന്നു യുവതി. യുവതിയുടെ സമീപ​െത്തത്തിയ പ്രതി ലിഫ്​റ്റ്​ നൽകാമെന്ന്​ പറയുകയും ശേഷം കാറിൽ കയറ്റുകയുമായിരുന്നു.

ഡൽഹിയിൽനിന്ന്​ മറ്റു യാത്രക്കാർ കയറാനുള്ളതിനാൽ ​യുവതിയോ​ട്​ മുൻസീറ്റിൽ ഇരിക്കാനും പ്രതി ആവശ്യപ്പെട്ടു. തുടർന്ന്​​, ആളൊഴിഞ്ഞ പ്രദേശത്ത്​ എത്തിച്ച ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്​ ഡൽഹി -ആയ നഗർ അതിർത്തിയി​ൽ യുവതിയെ ഉപേക്ഷിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

യുവതി​യുടെ പരാതിയിൽ പൊലീസ്​ കേസെടുത്തു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Woman raped on pretext of lift by cab driver in Gurugram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.