കുണ്ടറ: വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. പേരയം മമത നഗര്‍ ഷിബ ഭവനില്‍ രാധിക (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാധികയുടെ സഹോദരീ ഭര്‍ത്താവ് ലാല്‍കുമാറിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ രാധിക കഴിഞ്ഞ തിങ്കളാഴ്ച അയല്‍വാസിയായ പ്രവീണ്‍കുമാറിനെ വിവാഹം കഴിച്ചിരുന്നു. ഇതിെൻറ പേരില്‍ രാധികയുടെ വീട്ടുകാരും പ്രവീണ്‍കുമാറുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു.
വിവാഹദിവസം തര്‍ക്കമുണ്ടായി രാധികയുടെ സഹോദരി ഷീബയെ പ്രവീൺ മര്‍ദിച്ചു. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവീണ്‍കുമാറിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. രാധികയുടെ പേരിലുള്ള വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്നത്.
ശനിയാഴ്ച ഷീബയും ഭര്‍ത്താവും വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു. ഇതിെൻറ വിരോധമാണ് വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് രാധികയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.