വണ്ടൂർ: സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി മഞ്ചേരി സ്വദേശി എക്സൈസിന്റെ പിടിയിൽ. മഞ്ചേരി പുല്ലൂർ സ്വദേശി സൽമാനുൽ ഫാരിസ് (36) ആണ് തിരുവാലി ചെള്ളിത്തോടിന് സമീപം വെച്ച് പിടിയിലായത്. മൂന്ന് പൊതികളിലായി ബൈക്കിന്റെ മൂന്ന് ഭാഗങ്ങളിൽ സൂക്ഷിച്ച നിലയിലായിരുന്നു. മാസങ്ങളായി ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരുകയായിരുന്നു.
കഞ്ചാവ് മൊത്ത വിൽപ്പനക്കാരനാണ് പിടിയിലായ സൽമാനുൽ ഫാരിസ്. ഇയാൾ മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജു മോൻ, പ്രിവന്റീവ് ഓഫിസർമാരായ പി. അശോക്, റെജി തോമസ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. സഫീറലി, വി. മുഹമ്മദ് അഫ്സൽ, വി. ലിജിൻ, എൻ. മുഹമ്മദ് ഷരീഫ്, കെ. ആബിദ്, എം. സുനിൽ കുമാർ, ടി. സുനീർ, പി. സബീറലി, എ.കെ. നിമിഷ, പി. സജിത, ലിൻസി വർഗീസ്, ഡ്രൈവർ സവാദ് നാലകത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.