തിരുനെല്ലി: കർണാടകയിൽനിന്ന് സംസ്ഥാനത്തിലേക്കുള്ള ലഹരിക്കടത്തിലെ പ്രധാന കണ്ണി പിടിയില്‍. 30 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്. കര്‍ണാടക സ്വദേശി ബൈരക്കുപ്പ സന്തോഷിനെ (38) ആണ് വയനാട് ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഓപറേഷന് ആഗിന്റെയും ഡി ഹണ്ടിന്റെയും ഭാഗമായി ബാവലിയില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച 10 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കെ.എൽ 09 എം.എച്ച് 9373 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.
2019 ല്‍ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ 30 കിലോയിലധികം കഞ്ചാവുമായി വാഹനത്തിൽ വരവേ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതി ഓടിപ്പോവുകയായിരുന്നു. എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ക്കതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ എക്സൈസിന് കൈമാറി. കോടതിയില്‍ ഹാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.