കൊച്ചി: മയക്കുമരുന്നുമായി കാറിൽ സഞ്ചരിച്ച യുവാവ് പിടിയിൽ. പാലാരിവട്ടം സംസ്കാര ജങ്ഷൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കാറിൽ വരുകയായിരുന്ന കാക്കനാട് തുതിയൂർ സ്വദേശി ജയ്സൺ അറസ്റ്റിലായത്.
കാറിൽനിന്ന് രണ്ടുപേർ ഓടിക്കളഞ്ഞു. 104 ഗ്രാം കഞ്ചാവും ഒരു എൽ.എസ്.ഡി സ്റ്റാമ്പും 1.4 ഗ്രാം എം.ഡി.എം.എയും കാറിൽനിന്ന് ലഭിച്ചു.
ജയ്സെൻറ പേരിൽ തൃക്കാക്കര സ്റ്റേഷനിൽ കഞ്ചാവ്, പോക്സോ കേസുകളുണ്ട്. ഓടിപ്പോയവരെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. സിറ്റിയെ 'ഡ്രഗ് ഫ്രീ കൊച്ചി' ആക്കുന്നതിെൻറ ഭാഗമായി നടത്തിവരുന്ന പരിശോധനയിൽ പാലാരിവട്ടം സബ് ഇൻസ്പെക്ടർമാരായ രൂപേഷ്, രതീഷ്, അഖിൽ ദേവ്, സി.പി.ഒമാരായ ജയൻ ജോസഫ്, ഉണ്ണികൃഷ്ണൻ, സുജീഷ്, മാഹിൻ, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ 9995966666 വാട്സ്ആപ് ഫോർമാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വിഡിയോ, ഓഡിയോ ആയോ നാർകോട്ടിക് സെൽ പൊലീസ് അസി. കമീഷണറുടെ 9497990065 നമ്പറിലേക്കോ, 9497980430 എന്ന ഡാൻസാഫ് നമ്പറിലേക്കോ അറിയിക്കണമെന്നും വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.