വെഞ്ഞാറമൂട്: നാല് കിലോ ആംബര്‍ ഗ്രീസ് (തിമിംഗല സ്രവം), 11 ഗ്രാം ഹഷീഷ് ഓയില്‍, 1.35 എം.ഡി.എം.എ എന്നിവയുമായി യുവാവ് പിടിയിൽ. കഴക്കൂട്ടം ചന്തവിള ആമ്പല്ലൂര്‍ എം.എ മന്‍സിലില്‍ ഗരീബ് നവാസിനെ (28) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും വാമനപുരം എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വെമ്പായം കൊപ്പത്തിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ പ്രതി പിടിയിലാകുകയായിരുന്നു.
ആംബര്‍ ഗ്രീസിന് നാല് കോടിയോളം രൂപയും മറ്റ് ലഹരി വസ്തുക്കള്‍ക്ക് 80,000 രൂപയും വില വരുമെന്നും ആംബര്‍ ഗ്രീസ് കോടതിയില്‍ വനം വകുപ്പിന് കൈമാറുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. മോഹന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫിസര്‍മാരായ പി.ഡി. പ്രസാദ്, കെ.എന്‍. മനു, സതീഷ്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ഹാഷിം, മഹേഷ്, വിഷ്ണു, അര്ജുൻ, വനിതാ സിവിൽ എക്സൈസ് ഓഫിസര്‍ മഞ്ജുഷ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.