തൊടുപുഴ: മല്ലക്കൽ ജങ്ഷന് സമീപം എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മൂവാറ്റുപുഴ കദളിക്കാട് കൂവക്കണ്ടത്തിൽ വീട്ടിൽ കെ.കെ. എബിയെയാണ് (32) പിടികൂടി കേസെടുത്തത്. കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ മണക്കാട് മുല്ലക്കൽ ജങ്ഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പദ്മകുമാർ, അസി. ഇൻസ്പെക്ടർ ഷാഫി അരവിന്ദക്ഷ്, പ്രിവന്റിവ് ഓഫിസർമാരായ സാവിച്ചൻ മാത്യു, കെ.വി. ജയരാജ്, ഒ.എച്ച്. മൻസൂർ, പി. ദേവദാസ്, സി.ഇ.ഒമാരായ ബാലു ബാബു, സുമേഷ്, ദിലീപ്, ജസ്മോൻ, ജോർജ് പി. ജോൺസ്, സുബൈർ, രാജേഷ് കെ. സുകുമാരൻ, ഡ്രൈവർ അനീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.