അടൂർ: ആറുഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുണ്ടപ്പള്ളി പാറക്കൂട്ടം ഷാഫി മൻസിലിൽ മുഹമ്മദ് റിയാസാണ് (26) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഏനാത്ത് സ്റ്റേഷൻ പരിധിയിൽനിന്നും എം.ഡി.എം.എ യുടെ ചെറുകിട കച്ചവടക്കാരായ മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മൊത്ത വിതരണക്കാരനെന്ന് കരുതുന്ന മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിയത്.
ബിടെക് ബിരുദധാരിയായ റിയാസ് ജോലിക്കായി വിദേശത്തേക്ക് ഒരാഴ്ചക്കുള്ളിൽ പോകാനുള്ള നീക്കത്തിലായിരുന്നു. ഒരു ഗ്രാം എം.ഡി.എം.എ 6000 രൂപക്ക് വാങ്ങി അത് രണ്ട് കവറിലാക്കി ഇരട്ടിവിലയ്ക്ക് വിൽക്കുന്നതായിരുന്നു ഇയാളുടെ രീതി. നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.