മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്

കോട്ടക്കലിൽ എം.ഡി.എം.എയും നാല് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

കോ​ട്ട​ക്ക​ൽ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന യു​വാ​വി​നെ എം.​ഡി.​എം.​എ​യും നാ​ല് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കു​റ്റി​പ്പു​റം എ​ക്സൈ​സ് പി​ടി​കൂ​ടി. കാ​ടാ​മ്പു​ഴ കൂ​ട്ടാ​ട​മ്മ​ൽ സ്വ​ദേ​ശി പു​ല്ലാ​ട്ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖാ​ണ് (25) അ​റ​സ്​​റ്റി​ലാ​യ​ത്. കോ​ട്ട​ക്ക​ൽ- മ​ല​പ്പു​റം റോ​ഡി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന ഷ​ഫീ​ഖി​ൽ​നി​ന്ന്​ 80 ഗ്രാം ​എം.​ഡി.​എം.​എ​യും തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ന്ത്യ​നൂ​ർ ത​ല​കാ​പ്പി​ലെ ബ​ന്ധു​വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു​െ​വ​ച്ചി​രു​ന്ന 3.900 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

എ​ക്സൈ​സ് ക​മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റി​പ്പു​റം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സ​ജീ​ഷ് കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ യു. ​കു​ഞ്ഞാ​ല​ൻ​കു​ട്ടി, മു​സ്ത​ഫ ചോ​ല​യി​ൽ, പ്ര​ജോ​ഷ്, മു​ഹ​മ്മ​ദ് അ​ലി, സി.​ഇ.​ഒ​മാ​രാ​യ ലെ​നി​ൻ, ഷി​ഹാ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കോ​ട്ട​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് മാ​ഫി​യ​യി​ൽ​നി​ന്നാ​ണ് പ്ര​തി ക​ഞ്ചാ​വ് വാ​ങ്ങി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Young man arrested with MDMA and 4 kg of cannabis in Kottakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.