എറണാകുളം നഗരമധ്യത്തിൽ യുവാവിന് കുത്തേറ്റു; നിലഗുരുതരം

എറണാകുളം: എറണാകുളം കലൂർ ബസ്റ്റാൻഡിന് സമീപത്തുവെച്ച് കുത്തേറ്റ യുവാവിന്‍റെ നിലഗുരുതരം. കോർപറേഷൻ ശുചീകരണ തൊഴിലാളി അഖിലിനാണ് രാവിലെ കുത്തേറ്റത്.

കുത്തേറ്റ് വഴിയിൽ കിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അഖിലിനെ ആക്രമിച്ച ആൾ ഒാടി രക്ഷപ്പെട്ടതായാണ് വിവരം. എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Young man stabbed in Ernakulam city center; Seriously

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.