മൂവാറ്റുപുഴ: നഗരത്തിലെ കാവുംപടി റോഡിലെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർമണി ബിനുവിനെയാണ് (28) ഇൻസ്പെക്ടർ രാജേഷിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.കുത്തേറ്റ തൊടുപുഴ സ്വദേശിനി സുജാത (50) കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
സുജാതയും ബിനുവും മുൻ പരിചയക്കാരായിരുന്നു. സുജാത ഇയാൾക്കെതിരെ പരാതി നൽകിയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴയിൽ ബിനുവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ മർദിച്ചെന്ന് ആരോപിച്ച് പൊലീസിന് സുജാത മറ്റൊരു പരാതിയും നൽകിയിരുന്നു. ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ ജയിലിലാകുകയും ചെയ്തു. തിങ്കളാഴ്ച ജയിലിൽനിന്ന് ഇറങ്ങി സുജാത താമസിക്കുന്ന കാവുംപടി ബി.ടി.എസ് റോഡിലെ വാടക വീട്ടിലെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു.
പൊലീസ് എത്തിയെങ്കിലും ബിനു വീടിന്‍റെ വാതിലടച്ച് കത്തി വീശി ഭീഷണി മുഴക്കുകയായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ എസ്.ഐ. ഷീല, എ.എസ്.ഐ സുഭാഷ് തങ്കപ്പൻ, സീനിയർ സി.പി.ഒമാരായ രാമചന്ദ്രൻ, അനസ്, ഇബ്രാഹീംകുട്ടി, ബിബിൽ മോഹൻ, സുഭാഷ് കുമാർ, ജിസ്മോൻ, സജേഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.