നെടുങ്കണ്ടം: രണ്ടേമുക്കാൽ കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൈലാസപ്പാറ ലയത്തിൽ താമസക്കാരനായ രാജ എന്ന കാളിമുത്തുവിനെയാണ് (30) നെടുങ്കണ്ടം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് വള്ളിക്കാട് എസ്റ്റേറ്റിന് മുൻവശത്തെ റോഡിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.കഞ്ചാവ് കച്ചവടം നടത്തിവന്ന തമിഴ്‌നാട് തേവാരം സ്വദേശിയായ ഇയാൾ നെടുങ്കണ്ടം കൈലാസപ്പാറ എൻ.എസ്.ജെ എസ്‌റ്റേറ്റില്‍ ഒന്നരവർഷമായി ജോലിചെയ്തുവരികയാണ്.
നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍, എസ്.ഐ പി.ജെ. ചാക്കോ, എസ്.സി.പി.ഒ എൻ. ജയന്‍, അജോ ജോസ്, സഞ്ചു, പ്രതിഭ, ബി.എസ്. ബിന്ദു, ഡ്രൈവര്‍ രഞ്ജിത്, ഡാന്‍സാഫ് അംഗങ്ങളായ മഹേഷ് അനൂപ്, ടോം, സൂധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.