വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; യു​വാ​വ് അ​റ​സ്​​റ്റി​ൽ

അ​ഞ്ചാ​ലും​മൂ​ട്: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. കു​ഴി​മ​തി​ക്കാ​ട് സ്വ​ദേ​ശി റോ​ഷി​ത്ത് (27) ആ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ക്ക​ട​വൂ​ർ കോ​ട്ട​ക്ക​കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​യാ​ൾ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തെ​ന്മ​ല​യി​ലെ ലോ​ഡ്ജി​ൽ ഉ​ൾ​പ്പെ​ടെ യു​വ​തി​യെ എ​ത്തി​ച്ച് പീ​ഡ​നം ന​ട​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വ് മ​റ്റൊ​രു വി​വാ​ഹം ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സി.​ഐ ദേ​വ​രാ​ജ​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ റ​ഹീം, ശ്യാം, ​ഷ​ബ്ന, എ.​എ​സ്.​ഐ​മാ​രാ​യ ബാ​ബു​ക്കു​ട്ട​ൻ, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.