ആലങ്ങാട്: ഫ്ലാറ്റിൽ കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വെടിമറ താണിപ്പാടം തോപ്പിൽ പറമ്പിൽ സജാദി (33) നെയാണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് പുലർച്ച ഒന്നിന് അക്വാസിറ്റി ഫ്ലാറ്റ് സമുച്ചയത്തിലെ ആൽഫിൻ ടവർ ഫ്ലാറ്റിലെ ഒരു അപ്പാർട്ട്മെൻറിലാണ് വീട്ടുടമയെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം മോഷണം നടത്തിയത്.
ബുള്ളറ്റ്, എ.ടി.എം കാർഡ് അടങ്ങുന്ന പേഴ്സ് തുടങ്ങിയവയാണ് സംഘം കവർച്ച ചെയ്തത്. മൂവായിരം രൂപ ഗൂഗിൾ പേ വഴി മോഷ്ടാക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫറും ചെയ്യിച്ചു. രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കളാണ് കവർച്ച ചെയ്തത്. ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, സബ് ഇൻസ്പെക്ടർമാരായ കവിരാജ്, കെ.എസ്. ജോഷി, എ.എസ്.ഐമാരയ കെ.ആർ. സുഭാഷ്, എസ്.സി.പി ഒമാരായ ബിജു, സനീഷ്, ജലീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.