ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച തോട്ടക്കാട്ടുകാര ഷാഡി ലെയ്നിൽ ഓലിപ്പറമ്പ് വീട്ടിൽ സോളമനെ (29) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരുവർഷത്തേക്ക് വ്യാഴാഴ്ചകളിൽ ആലുവ സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിക്കുകയും ഈ സമയത്ത് മറ്റൊരു കേസിൽ ഉൾപ്പെടുകയുമായിരുന്നു ഇയാൾ. ഇതിൽ ജയിലിൽ പോവുകയും തുടർന്ന് ജാമ്യം കിട്ടിയതിന് ശേഷവും കാപ്പ വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.