സു​ബി ജോ​ൺ

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ക​ത്താ​നം ഇ​ട​ത്തും​ക​ട​വി​ൽ വീ​ട്ടി​ൽ സു​ബി ജോ​ണി​നെ​യാ​ണ്​ (22) വാ​ക​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

എ​സ്.​എ​ച്ച്.​ഒ ഋ​ഷി​കേ​ശ​ൻ നാ​യ​ർ, എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ തോ​മ​സ് ജോ​സ​ഫ്, കെ.​എ​സ്. സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ലാ​ൽ​ച​ന്ദ്ര​ൻ, പ്ര​ദീ​പ് വ​ർ​മ, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.