പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തൊടുപുഴ: പ്രണയം നിരസിച്ച പെൺകുട്ടിയെ വാഹനത്തിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദു കൃഷ്ണനെയാണ് (18) തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

14 വയസ്സുകാരിയുമായി ഒരുവർഷത്തോളം ഇയാൾ സൗഹൃദത്തിലായിരുന്നു. പെൺകുട്ടി പ്രണയം നിരസിച്ചതോടെ വാഹനത്തിൽ എത്തി കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.