വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പെരുമ്പാവൂര്‍: വീട്ടമ്മയെ വഴിയില്‍ ആക്രമിച്ച കേസില്‍ യുവാവ് പിടിയിൽ. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കാരിക്കല്‍ വീട്ടില്‍ ജിഷ്ണുവിനെയാണ് (23) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 14 ന് വൈകീട്ട് അഞ്ചരയോടെ പാലായിക്കുന്ന് ഭാഗത്ത് വെച്ചായിരുന്നു സംഭവം.

മുന്‍ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. വാരിയെല്ലിന് പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്.ജിഷ്ണുവിനെതിരെ പുത്തന്‍കുരിശ് പൊലീസ് സ്‌റ്റേഷനില്‍ ബൈക്ക് മോഷണ കേസുണ്ട്.

ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ്.എം. തോമസ്, ജോസി.എം. ജോണ്‍സന്‍, ഒ.എസ്. രാധാകൃഷ്ണന്‍, എ.എസ്.ഐ വിനില്‍കുമാര്‍, എസ്.സി.പി.ഒ പി.എ. അബ്ദുള്‍ മനാഫ്, സി.പി.ഒമാരായ എം.ബി.സുബൈര്‍, ജീമോന്‍ കെ. പിള്ള തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Youth arrested in the case of attacking housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.