കിഴക്കമ്പലം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ ജിന്റോ കുര്യനെയാണ് (36) തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. 2015ലാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് ലൈംഗികമായി ഉപദ്രവിച്ച് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു.
അന്തമാൻ- നികോബാർ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ വയനാട്ടിലെ കൽപറ്റയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാലിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ വി.എം. കേഴ്സൻ, സബ് ഇൻസ്പെക്ടർ ഒ.വി. സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ. ജയൻ, പി.എം. ഷമീർ, മാഹിൻഷാ, സി.പി.ഒ ബോബി ടി. ഏല്യാസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.