തൃപ്രയാർ: കഞ്ചാവും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. കോടന്നൂർ എസ്.എൻ നഗറിൽ കൊടപ്പുള്ളി വീട്ടിൽ മണികണ്ഠൻ ആനമണി (29), ചിറക്കൽ കുറുമ്പിലാവ് കൊല്ലയിൽ വീട്ടിൽ അബിൻ രാജ് (28) എന്നിവരാണ് തൃപ്രയാർ എക്സൈസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. ഇവരിൽനിന്ന് 1.320 കിലോ കഞ്ചാവും വടിവാളുകൾ ഉൾപ്പെടെ മാരകായുധങ്ങളും പിടിച്ചെടുത്തു.
റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിൽ നാടത്തിയ പട്രോളിങ്ങിനിടെ കോളജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി കഞ്ചാവുമായി പോയിരുന്ന അബിൻരാജ് പിടിയിലാകുകയായിരുന്നു. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണികണ്ഠന്റെ കോടന്നൂരിലെ വീട്ടിലെ പരിശോധനയിലാണ് കൂടുതൽ കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തിയത്.
മണികണ്ഠൻ രണ്ട് കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാപ്രാണത്ത് നടന്ന തിയറ്റർ കൊലപാതകത്തിലും മൂന്നാറിൽ സഹപ്രവർത്തകനായ ആനപാപ്പാനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. പ്രിവന്റിവ് ഓഫിസർമാരായ കെ.ആർ. ഹരിദാസ്, ടി.ആർ. സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ജെയ്സൺ പി. ദേവസി, ആർ. രതീഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.