അ​മീ​ൻ ലാ​ൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മൂവാറ്റുപുഴ: കിഴക്കൻ മേഖലയിൽ ചെറുകിട വിൽപനക്കാർക്ക് എം.ഡി.എം.എ മയക്കുമരുന്ന് എത്തിച്ചുനൽകുന്നയാളെ അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴ പെരുമറ്റം ചേനക്കര പറമ്പിൽ അമീൻ ലാലാണ് (അപ്പുക്കുട്ടൻ- 31) പിടിയിലായത്. ഞായറാഴ്ച രാവിലെ അസി. കമീഷണർ ടെനിമോൻ ബർണാഡിന്റെ നേതൃത്വത്തിൽ പെരുമറ്റത്തുള്ള അമീൻ ലാലിന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിൽ എം.ഡി.എം.എയുമായി എട്ടുപേരാണ് എക്സൈസ് പിടിയിലായത്. 22 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ ഷെബീറിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമീൻ ലാലിനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.