ഡൽഹി രൂപ് നഗർ പ്രദേശത്ത് യുവാവിന്റെ കയ്യിൽ നിന്ന് വെടിയുണ്ടകൾ നിറച്ച തോക്ക് പിടിച്ചെടുത്ത് പൊലീസ്. മൗജ്പൂർ സ്വദേശിയായ ഹർഷ് (22) നെയാണ് പിടികൂടിയത്. പിതാവിെൻറ തോക്ക് സ്വന്തമാക്കി പോകുന്ന വഴിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൂട്ടുകാർക്ക് മുൻപിൽ ആളാവാൻ പ്രതി തോക്കുമായി പാർട്ടിക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 11.45 ഓടെ ശക്തി നഗർ ചൗക്കിലെ റെഡ് ലൈറ്റിൽ ഒരാൾ തോക്ക് കൈവശം വെക്കുന്നത് കണ്ടതായിട്ട് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാവുന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന പ്രതി റെഡ് ലൈറ്റിന് സമീപം ലിഫ്റ്റിനായി കാത്തുനിൽക്കുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് പിൻതുടർന്ന് പിടികൂടി.
ഒരു ലൈവ് കാട്രിഡ്ജ് നിറച്ച നാടൻ തോക്കാണ് യുവാവിന്റെ കയ്യിൽ നിന്ന് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാഗർ സിംഗ് കൽസി പറഞ്ഞു. പ്രതിയുടെ പിതാവും പ്രോപ്പർട്ടി ഡീലറുമായ യോഗേന്ദർ കുമാറിനൊപ്പം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന രാകേഷ് സോളങ്കി എന്നയാളുടെ പേരിലാണ് തോക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.