നെടുമ്പാശ്ശേരി: ദേശീയപാതയിൽ നെടുമ്പാശ്ശേരി കരിയാട് ജങ്ഷനിൽ നൂറുഗ്രാമോളം എം.ഡി.എം.എ മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർ മൊയ്തീൻ (24), ആലുവ തോട്ടുമുഖം മുണ്ടക്കൽ വീട്ടിൽ ഹാഷിം (23), വെങ്ങോല പെയ്നാടി വീട്ടിൽ ജസീൽ പി. ജലീൽ (24), ഉളിയന്നൂർ കാടുകണ്ടത്തിൽ വീട്ടിൽ ആസിഫ് (22) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ബംഗളൂരുവിൽനിന്ന് കാർ മാർഗമാണ് നാലംഗ സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. സ്റ്റിയറങ്ങിനടയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ഒമ്പതോടെ പൊലീസ് ഇവരുടെ വാഹനം പിന്തുടർന്ന് കരിയാട് ജങ്ഷനിൽ വട്ടമിട്ട് നിർത്തിയാണ് പിടികൂടിയത്. പൊലീസ് വളഞ്ഞപ്പോൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. ഇതിനുമുമ്പും ഇവർ മയക്കുമരുന്ന് കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് തൂക്കാനുള്ള ത്രാസും വണ്ടിയിൽനിന്ന് കണ്ടെടുത്തു.
അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ആർക്കുവേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.