കൊടുങ്ങല്ലൂർ: ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന് അമ്പതാം പിറന്നാൾ സമ്മാനമായി അമ്പത് ഭാഷകൾ ചേർത്ത ആശംസ ചിത്രം. ഡാവിഞ്ചിയുടെ സുഹൃത്തും കലാകാരനുമായ എറിയാട് സ്വദേശി റഹിം റൈയിംസ് ആണ് ചിത്രം സമ്മാനിച്ചത്. 23 ഇന്ത്യൻ ഭാഷകൾ അടക്കം 50 ഭാഷകൾ ഗൂഗിളിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.
അഞ്ച് മണിക്കൂർ സമയമെടുത്ത് വെള്ള പേപ്പറിൽ കറുത്ത പേന കൊണ്ടെഴുതിയാണ് ചിത്രം തയാറാക്കിയത്. കൊടുങ്ങല്ലൂർ ദർബാർ ഹാളിൽ നടന്ന ഡാവിഞ്ചിയുടെ അമ്പതാം പിറന്നാൾ ആഘോഷവേളയിൽ സാജു കൊടിയന്റെ നേതൃത്വത്തിലുള്ള സിനിമാല താരങ്ങളോടൊപ്പം റഹിം റൈയിംസ് ഡാവിഞ്ചിക്ക് സമ്മാനം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.