‘ഇടവേളകളില്ലാതെ’ പുസ്തകം മോഹന്‍ലാലിന് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു

‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു

കൊച്ചി: ഇടവേള ബാബുവിന്റെ ആത്മകഥാംശമുള്ള ‘ഇടവേളകളില്ലാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കെ. സുരേഷ് തയാറാക്കി ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം, ‘അമ്മ’യുടെ 30-ാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ നടൻ മോഹന്‍ലാലിന് നല്‍കി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി പ്രകാശനം ചെയ്തു. ശ്വേത മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.


ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, പുസ്തകത്തിൽ കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനയെക്കുറിച്ചാണ്. സംഘടനയുടെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് അവതാരിക എഴുതിയത് മോഹന്‍ലാലാണ്. 

Tags:    
News Summary - idavela babu book release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.