ഉപ്പുറഞ്ഞ ചിരിയുമായി
ഒരു കടല്‍.
തിരമാലകള്‍ക്ക് പലപ്പോഴും
സ്നേഹത്തിന്റെ മർമരം.
ഇടക്ക്
മുങ്ങിമരിച്ചവന്റെ
തേങ്ങലുകള്‍.
ചിലപ്പോള്‍
കടല്‍ തിന്നുന്നവന്റെ
കരള്‍ തിന്നാനുള്ള ആര്‍ത്തി.
തെറ്റാത്ത വഴിയുടെ
മാപ്പുമായി ഒരു കപ്പല്‍.
ഇനിയും കരപറ്റാത്ത
കപ്പല്‍ തേടി
കുറെ വെറും മനുഷ്യര്‍
കടല്‍ പുണരുന്ന
ചക്രവാളത്തിന്റെ
നടക്കല്ലിലിരുന്നു.
കാലം തെറ്റിവന്ന
ഒരു മഴ
കുറച്ചുനേരം
ശങ്കിച്ചു നിന്നിട്ട്
കാറ്റിന്റെ വിരലില്‍ തൂങ്ങി
കാട് തേടിപ്പോയി.
കടലിനുമീതെ
വിശക്കുന്ന വായ് പിളര്‍ന്ന്
കടല്ക്കഴുകുകള് വട്ടമിട്ടു പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.