തിരുവനന്തപുരം: ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ പ്രസിഡന്റായി പ്രഫ.രാജൻ ഗുരുക്കളെ തെരഞ്ഞെടുത്തു. മഹാത്മാഗാന്ധി സർവകലാശാലയിലെ മുൻ വൈസ് ചാൻസലറും, നിലവിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമാണ് രാജൻ ഗുരുക്കൾ.
പട്യാലയിലെ പഞ്ചാബി സർവകലാശയിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ 83ാം വർഷിക യോഗത്തിലാണ് തെരഞ്ഞെടുത്തത്.
ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയാണ് രാജൻ ഗുരുക്കൾ. സർദാർ കെ. എം പണിക്കർ (1955), പ്രഫ. കെ. എൻ. പണിക്കർ (2008), പ്രഫ. കേശവൻ വെളുത്താട്ട് (2022) എന്നിവരാണ് മുൻപ് പദവിയിലെത്തിയവർ.
പ്രഫ. ഇർഫാൻ ഹബീബ്, പ്രഫ. റോമിള ടാപ്പർ തുടങ്ങിയ പ്രശസ്ത ചരിത്ര പണ്ഡിതർ നയിക്കുന്ന ചരിത്രകാരൻമാരുടെ ദേശീയ തലത്തിലുള്ള ഏക സംഘടനയാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.