തളിര് - കവിത

പൂക്കാതെ ഞാൻ എത്ര
വസന്തത്തെ യാത്രയാക്കി.
കായ്ക്കാതെ ഞാനെത്ര
കല്ലേറ് കൊണ്ടു.
എത്ര ദലങ്ങൾ
എന്നിൽ നിന്നും കരിഞ്ഞടർന്നു

പേമാരി തോർന്നിട്ടും
നിൽക്കാതെ ഞാനെത്ര പെയ്തു
പൊള്ളി പിടയുമ്പോഴും
ഞാൻ എത്ര തണലായി മാറി

ഉള്ളം ഉലഞ്ഞപ്പോഴെല്ലാം
ഞാനെത്ര ഒറ്റക്ക് ഉഴറി..
അടരാതിരിക്കാൻ ഞാനെത്ര
മണ്ണിൽ അള്ളിപ്പിടിച്ചു

എത്ര ചില്ലകൾ മരിച്ചു
മണ്ണിൽ ചേർന്നു
ആത്മാവിന്റെ വേരോട്ടം
ശക്തമായിരുന്നിരിക്കണം

ഇല്ലെങ്കിൽ എനിക്കിങ്ങനെ
വീണ്ടും തളിർക്കാനാവില്ലല്ലോ.

Tags:    
News Summary - thaliru - poem by Nusaiba Thasni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.