സൗദിയിൽ മലിനജല ടാങ്കര്‍ മറിഞ്ഞ് മലയാളി യുവാവ്​ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലിനജല ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. റിയാദിൽനിന്ന്​ 200 കിലോമീറ്റർ അകലെ ഹുത്ത സുദൈറില്‍ കോഴിക്കോട്​ താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ മുനാസിര്‍ (24) ആണ് മരിച്ചത്​. ഞായറാഴ്​ച ഉച്ചക്കായിരുന്നു അപകടം. ടാങ്കര്‍ റോഡില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മുനാസിര്‍ മരിച്ചു. മുനാസിര്‍ ആയിരുന്നു ടാങ്കർ ഓടിച്ചിരുന്നത്​. സമസ്​ത ജംഇയ്യത്തുൽ ഉലമ നേതാവ്​ നാസർ ഫൈസി കൂടത്തായിയുടെ സഹോദര പുത്രനാണ് മുനാസിർ. തുമൈറില്‍ ജോലി ചെയ്യുന്ന മുസ്തഫയാണ് പിതാവ്. മാതാവ്: സറീന. ഫർഹത്ത് ജാബിൻ സഹോദരിയാണ്. അവിവാഹിതനാണ്. ഹുത്ത സുദൈറില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പിതാവിനെ സഹായിക്കുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്​, ഹുത്ത സുദൈര്‍ കെ.എം.സി.സി, തുമൈര്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ksa accident death_munasir മുനാസിർ atenton നാട്ടിലെ പേജിലേക്ക്​ വേണോ എന്ന്​ desk charge ഉള്ളയാ​േളാട്​ ചോദിക്കണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.