ജിദ്ദ: ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവുമായിരുന്ന വിൽസൺ വലിയകാല (റെജി-50) ഹൃദയാഘാതംമൂലം നാട്ടിൽ മരിച്ചു. പിതാവിൻെറ മരണവുമായി ബന്ധപ്പെട്ട് നാട്ടിൽപോയ ഇദ്ദേഹം കോവിഡ് പ്രതിസന്ധി കാരണം തിരികെ വരാനാവാതെ അവിടെ കഴിയുകയായിരുന്നു. 27 വർഷമായി ജിദ്ദയിൽ കോൾഡ് സ്റ്റോറേജ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദ പത്തനംതിട്ട ഒ.ഐ.സി.സി കമ്മിറ്റിക്ക് കീഴിൽ ജിദ്ദയിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു ഇദ്ദേഹം.
കോവിഡ് കാലത്തുപോലും നിരവധി പേർക്ക് ഭക്ഷണ കിറ്റുകളും അഞ്ചു പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനായി വിമാന ടിക്കറ്റുകളും നൽകിയിരുന്നു. പിതാവ്: പരേതനായ വി.കെ. ബേബി. മാതാവ്: മറിയാമ്മ. ഭാര്യ: അനിത വിൽസൺ. മക്കൾ: മേഘ, നേഹ. സംസ്കാര ശുശ്രൂഷ ബുധനാഴ്ച തുമ്പമൺ ഏറം (മാത്തൂർ) സൻെറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. വിൽസൻെറ വിയോഗത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ, പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡൻറ് അനിൽകുമാർ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.