ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിന് മുേമ്പ ആലപ്പുഴയിൽ സി.പി.എമ്മിനുള്ളിൽ വിഭാഗീയത മറനീക്കി പുറത്തുവന്ന വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. പാർട്ടിയിലെ കരുത്തനായ മന്ത്രി ജി. സുധാകരൻ വർഗവഞ്ചകനാണെന്നും രക്തസാക്ഷികൾ പൊറുക്കില്ലെന്നുമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനു മുേമ്പ സുധാകരെൻറ വാർത്തസമ്മേളനവും യു. പ്രതിഭ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റും പാർട്ടിയെ വെട്ടിലാക്കിയിരുന്നു. വോട്ട് പെട്ടിയിലായശേഷം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ താൻ സജീവമായില്ലെന്ന പ്രചാരണത്തിന് പിന്നിൽ 'പൊളിറ്റിക്കൽ ക്രിമിനലുകൾ' ആണെന്ന സുധാകരെൻറ പരാമർശവും പുതിയ വിവാദത്തിന് തിരിതെളിച്ചു.
ഇതിനു പിന്നാലെയാണ് സുധാകരൻ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശനം വാർത്തസമ്മേളനത്തിൽ നടത്തിയെന്ന് ആരോപിച്ച് മന്ത്രിയുടെ മുൻ പേഴ്സനൽ സ്റ്റാഫ് അംഗത്തിെൻറ ഭാര്യയും എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗവുമായ യുവതി പൊലീസിൽ പരാതി നൽകിയത്. ജില്ല നേതൃത്വം നേരിട്ട് അനുനയനീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന വിവാദ പോസ്റ്റുമായി പ്രതിഭയുടെ കടന്നുവരവ്. തെൻറ അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണം അവർ നല്‍കുന്നുണ്ടെങ്കിലും വിവാദങ്ങളെയും വിമര്‍ശനങ്ങളെയും അത് തണുപ്പിക്കുന്നില്ല. തെരഞ്ഞെടുപ്പിെൻറ അവസാനവട്ടം ഭിന്നതകൾ മാറിയെന്ന തോന്നൽ നിലനിൽക്കെയാണ് എ.എം. ആരിഫ് എം.പിയുടെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റർ പുറത്തിറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവും ആലപ്പുഴ നഗരസഭ അധ്യക്ഷയെച്ചൊല്ലിയുള്ള തർക്കത്തിനും പിന്നാലെ മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കിനും തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് വിഭാഗീയത രൂക്ഷമായത്. കടുത്ത മത്സരം നടന്ന ആലപ്പുഴയിലെ പല സീറ്റുകളിലും ഇത് പ്രതിഫലിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
സി.പി.എമ്മിലെ ഈ പൊട്ടിത്തെറി അനുകൂലമാകുമെന്നാണ് യു.ഡി.എഫിെൻറ പ്രതീക്ഷ. പരിചയസമ്പന്നരായ രണ്ട് മന്ത്രിമാരുടെ സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴയിലും ആലപ്പുഴയിലും ജയിച്ചുകയറാമെന്നാണ് കണക്കുകൂട്ടൽ. കുട്ടനാട്, ചേർത്തല, അരൂർ, ഹരിപ്പാട് മണ്ഡലവും കൂെടപ്പോരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.