ആലപ്പുഴ: ഇടതു സർക്കാറിന് കരുത്തേകിയ ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഇക്കുറി അങ്കത്തിനില്ല. ഐസക്കിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം ഏറെയും ആലപ്പുഴ കേന്ദ്രീകരിച്ചാണ്. രണ്ട് ദശാബ്ദത്തോളം എം.എൽ.എയായും മന്ത്രിയായും നിറസാന്നിധ്യമായ സഖാവിെൻറ നേതൃത്വത്തിൽ വ്യത്യസ്തകൂട്ടങ്ങൾ ഒരുക്കിയാണ് വോട്ടുറപ്പിക്കൽ.
ആലപ്പുഴയിൽ സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പാർട്ടിയിലെ ഒരുവിഭാഗം തലപൊക്കിയപ്പോൾതന്നെ ആദ്യപ്രതികരണം ഐസക് ഫേസ്ബുക്കിൽ കുറിച്ചു. ഇതിലൂടെ സി.പി.എം സംഘടനാരീതിയെന്താണെന്ന് തുറന്നുകാട്ടാൻ മടിച്ചില്ല.
എൽ.ഡി.എഫ് സ്ഥാനാർഥിയായി പി.പി. ചിത്തരഞ്ജനെ നിശ്ചയിച്ചതോടെ പകരക്കാരെൻറ അമരക്കാരനായി. പത്രിക സമർപ്പിക്കുന്നത് മുതൽ റോഡ് ഷോ അടക്കമുള്ള പ്രചാരണത്തിൽ മുന്നണിപ്പോരാളിയായി മാറിയതോടെ അണികളിൽ ആവേശമായി. തെരെഞ്ഞടുപ്പ് പ്രഖ്യാപിച്ചശേഷം ആറുദിവസം മാത്രമാണ് ജില്ലയിൽനിന്ന് മാറിനിന്നത്. തൃശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനുവേണ്ടിയായിരുന്നു അത്. ജില്ലയുടെ ചുമതലകൂടിയുള്ളതിനാൽ അമ്പലപ്പുഴ, ചേർത്തല, അരൂർ, കായംകുളം ഉൾപ്പെടെയുള്ള മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥിക്കൊപ്പം സഞ്ചരിക്കാനും സമയം നീക്കിവെച്ചു.
ഐസക്കിെൻറ സംഘാടനശേഷിയും വ്യക്തിപരമായ ബന്ധങ്ങളും ഉപയോഗപ്പെടുത്തി വ്യത്യസ്ത കൂട്ടായ്മകളാണ് ഒരുക്കിയത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു സോഷ്യൽ മീഡിയ മീറ്റ്. ഓടിനടക്കുന്ന ഐസക്കിനോട് മത്സരിക്കാത്തതിൽ വിഷമമുണ്ടോയെന്ന ചോദിച്ചാൽ, പൊട്ടിച്ചിരിച്ച് കണ്ടിട്ട് അങ്ങനെ തോന്നിയോയെന്നായിരുന്നു മറുപടി. പാർട്ടിയുടെ ഉത്തരവാദപ്പെട്ട വേദികളിലുണ്ട്.
നയപരമായ കാര്യങ്ങളിലടക്കം ഇടപെടാനാകും. എം.എൽ.എ അല്ലാതിരുന്ന കാലത്തും നാടിനുവേണ്ടി അതുതന്നെയാണ് ചെയ്തത്. ജനകീയാസൂത്രണ പദ്ധതിക്കടക്കമുള്ള സംഭാവനകൾ നൽകി. ഇ.എം.എസ് അടക്കമുള്ളവർ മത്സരത്തിൽനിന്ന് മാറിനിന്നത് ഓർമയില്ലേ. ഇത് കരുത്തുള്ള പാർട്ടിയാണ്. ജനങ്ങൾക്ക് ആഗ്രഹിക്കാം, പിണങ്ങാം, അതെല്ലാം താൽക്കാലികമാണ് -ഐസക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.