അങ്കമാലി: മണ്ഡലത്തില്‍ വികസനം നടപ്പാക്കാന്‍ തുടക്കംമുതല്‍ സര്‍ക്കാര്‍ അമാന്തം പ്രകടിപ്പിച്ചെങ്കിലും അവകാശം പിടിച്ചുവാങ്ങുകയായിരുെന്നന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി റോജി എം. ജോണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് എം.എല്‍.എ എന്ന നിലയിലാണ് തുടക്കംമുതല്‍ തന്നോടും മണ്ഡലത്തോടും ഇടതുസര്‍ക്കാര്‍ അവഗണന പുലര്‍ത്തിയത്. എങ്കിലും ബൈപാസിന് തുടക്കംകുറിക്കാന്‍ സാധിച്ചു. തുറവൂരില്‍ ഐ.ടി.ഐ തുടങ്ങണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചത് അഭിമാനമായി കാണുന്നു.
നിരവധി റോഡുകള്‍ ബി.എം ബി.സി നിലവാരത്തിലാക്കി. വൈദ്യുതി ബോര്‍ഡ് ഡിവിഷന് ഓഫിസ്, എക്സൈസ് ഓഫിസ്, പൊലീസ് ക്വാര്‍ട്ടേഴ്സ്, ബി.ആര്.സി ഓഡിറ്റോറിയം, മഞ്ഞപ്ര പഞ്ചായത്ത് ഓഫിസ് അടക്കം നിര്‍മിച്ചു. സ്കില്‍സ് എക്സലന്‍സ് പ്രോഗ്രാമുകളും തൊഴില്‍ മേളകള്‍ക്കും തുടക്കംകുറിച്ചു. ജനങ്ങളുടെ നിർദേശം പാലിച്ചാണ് എം.എല്‍.എ ഫണ്ട് വിനിയോഗിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷം അങ്കമാലി മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം സംബന്ധിച്ച് 'ഇനിയും വികസനം -വീണ്ടും യുവത്വം' എന്ന പേരില്‍ പുറത്തിറക്കിയ 'അങ്കമാലി ഡയറീസ്' യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ബേബി വി. മുണ്ടാടന്‍, മുന്‍ എം.എല്‍.എ പി.ജെ. ജോയി എന്നിവര്‍ക്ക് നല്കി റോജി എം. ജോണ്‍ പ്രകാശനം ചെയ്തു.
നഗരസഭ ചെയര്മാന് റെജി മാത്യു, കെ.എസ്. ഷാജി, സാംസണ് ചാക്കോ, എം.കെ. അലി, മാത്യു തോമസ്, കെ.പി. ബേബി, ജോര്‍ജ് സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. അടുത്ത അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കുന്ന 35 ഇന പദ്ധതികളെക്കുറിച്ചുള്ള വികസനരേഖയും പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.