'സുരക്ഷിത പുലരി': ഒറ്റ ദിവസം ഈടാക്കിയത്​ 2.36 ലക്ഷം രൂപ പിഴ

ക​ൽ​പ​റ്റ: പു​തു​വ​ര്‍ഷ​പ്പു​ല​രി അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച 'സു​ര​ക്ഷി​ത പു​ല​രി' പ്ര​ത്യേ​ക യ​ജ്ഞ​ത്തി​ൽ 2,36,350 രൂ​പ പി​ഴ ഈ​ടാ​ക്കി.

ആ​ര്‍.​ടി.​ഒ എ​ന്‍ഫോ​ഴ്​​സ്​​മെ​ന്‍റി​ന്‍റെ​യും ജി​ല്ല ആ​ര്‍.​ടി.​ഒ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 72 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ന്‍ഫോ​ഴ്​​സ്​​മെ​ന്‍റ്​ ആ​ര്‍.​ടി.​ഒ അ​നൂ​പ് വ​ര്‍ക്കി, ഓ​ഫി​സ് ആ​ര്‍.​ടി.​ഒ ഇ. ​മോ​ഹ​ന്‍ദാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ, കാ​റു​ക​ളി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ പു​റ​ത്തി​ട്ട് അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്ത​ൽ, അ​മി​ത​മാ​യി ഹോ​ൺ മു​ഴ​ക്ക​ൽ, സൈ​ല​ൻ​സ​ർ മാ​റ്റി​വെ​ക്ക​ൽ, അ​തി​തീ​വ്ര ലൈ​റ്റു​പ​യോ​ഗം എ​ന്നി​വ​ക്ക്​​ പി​ഴ​യീ​ടാ​ക്കി.

ഹെ​ൽ​മ​റ്റ്‌, സീ​റ്റ്ബെ​ൽ​റ്റ് എ​ന്നി​വ ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര​ക്കും ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ rtoe12.mvd@kerala.gov.in ഇ-​മെ​യി​ലി​ലോ 9188961290 ഫോ​ൺ ന​മ്പ​റി​ലോ പ​രാ​തി ന​ൽ​കാം.

ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത വാ​ഹ​നം പി​ടി​കൂ​ടി

ക​ൽ​പ​റ്റ: ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ സ​ര്‍വി​സ് ന​ട​ത്തി​യ സ്റ്റേ​ജ് കാ​ര്യേ​ജ് ബ​സ്​ മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് എ​ന്‍ഫോ​ഴ്‌​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ക​ൽ​പ​റ്റ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി റൂ​ട്ടി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ന്‍ഫോ​ഴ്​​സ്​​മെ​ന്‍റ്​ ആ​ര്‍.​ടി.​ഒ അ​നൂ​പ് വ​ര്‍ക്കി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു പ​രി​​ശോ​ധ​ന. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ല്‍കി​യ ഇ​ള​വു​ക​ള്‍ ഡി​സം​ബ​ര്‍ 31ന് ​മു​മ്പ് അ​വ​സാ​നി​ച്ചി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ ഫി​റ്റ്‌​ന​സ് ഈ ​കാ​ലാ​വ​ധി​ക്ക് മു​മ്പ് നി​ര്‍ബ​ന്ധ​മാ​യും എ​ടു​ക്ക​ണ​മെ​ന്ന്​ സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. എം.​വി.​ഐ സൈ​യ്ദാ​ലി​ക്കു​ട്ടി, എ.​എം.​വി.​ഐ​മാ​രാ​യ എം. ​സു​നീ​ഷ്, എ. ​ഷാ​ന​വാ​സ്, എ. ​റോ​ണി​ജോ​സ്, ജോ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Tags:    
News Summary - One day charge A fine of Rs 2.36 lakh in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.