കേന്ദ്ര ഏജൻസി നടത്തുന്ന കർസേവക്ക്​ വെള്ളവും വെളിച്ചവും നൽകുന്നത്​ കോൺഗ്രസാണ്​ - പിണറായി വിജയൻ

കാസർകോട്​: കേന്ദ്ര ഏജന്‍സി നടത്തുന്ന 'കര്‍സേവ'ക്ക്‌ വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ്‌ കോണ്‍ഗ്രസി​​േന്‍റതെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. നുണബോംബുകൾ പലതും പൊട്ടാനുണ്ടെന്നും അതിൽ ആശങ്കയില്ലെന്നും പിണറായി വ്യക്​തമാക്കി.

കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല, ആരോപണം മാത്രമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിയമം ​ൈകയിലെടുത്ത് നാടി​െൻറ മതമൈത്രി തകര്‍ക്കാനാണ്​ ശ്രമം. ആക്രമികളെ വെള്ളപൂശുന്ന നിലപാടാണ്​ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.വർഗീയതയുമായി സമരസപ്പെടുന്ന സമീപനമാണ്​ കോൺഗ്രസ്​ സ്വീകരിച്ചുവരുന്നത്​. കഴിഞ്ഞതവണ നേമത്ത്​ ബി.ജെ.പിയെ ജയിക്കുന്നതിന്​ സഹായിച്ചത്​ കോൺഗ്രസാണ്​. ബി.ജെ.പിയുടെ ശക്​തികൊണ്ടല്ല അവിടെ ജയിച്ചത്​.

ഇത്​ അവിടെ മത്സരിച്ച യു.ഡി.എഫ്​ സ്​ഥാനാർഥിയും ജയിച്ച രാജഗോപാലും സമ്മതിച്ചിട്ടുണ്ട്​. കോൺഗ്രസുമായി പ്രാദേശിക ധാരണയുണ്ടായതായി രാജഗോപാൽ പറഞ്ഞിട്ടുണ്ട്​. ഇത്​ വ്യാപിപ്പിക്കണമെന്നും പറഞ്ഞു. ബി​.ജെ.പിക്ക്​ അക്കൗണ്ട്​ തുടങ്ങാൻ സഹായിച്ച കോൺഗ്രസും ലീഗും ഇത്തവണ അത്​ കൂടുതൽ സ്​ഥലത്തേക്ക്​​ വ്യാപിപ്പിക്കുന്നതിന്​ സഹായം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Congress is providing water and light to the Karseva run by the central agency - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.