വടകര: കുറ്റ്യാടി മണ്ഡലത്തില്‍ ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും നിലനിര്‍ത്താന്‍ യു.ഡി.എഫും പോരാട്ടത്തിലാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ല വീണ്ടും മത്സരരംഗത്തുള്ളത്. സര്‍ക്കാര്‍ പദ്ധതികള്‍ക്കു പുറമെ, മറ്റു മണ്ഡലങ്ങളില്‍ നിന്നുമാറി എം.എല്‍.എ സ്വന്തംനിലക്ക് ആര്‍ദ്രം എന്ന പേരില്‍ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കി.
ഇതിെൻറ പ്രധാന ഗുണഭോക്താക്കളായതാവട്ടെ, സാധാരണക്കാരായ കോളനിവാസികളായ കുടുംബങ്ങളാണ്. ഇതെല്ലാം മണ്ഡലത്തില്‍ ഏറെ ഗുണംചെയ്യുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍, സംസ്ഥാനത്താകെ വന്ന മാറ്റം കുറ്റ്യാടിയില്‍ കാണുന്നില്ലെന്നാണ് എല്‍.ഡി.എഫ് വിമര്‍ശനം. എം.എല്‍.എയെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചവയിലൊന്നും നടപ്പാക്കിയില്ലെന്നും ഇടതുമുന്നണി കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തവരെല്ലാം അടിസ്ഥാന പ്രശ്നം പരിഹരിക്കാതെ പൊതു രാഷ്ട്രീയം പറഞ്ഞുനടക്കുകയായിരുന്നുവെന്നാണ് എന്‍.ഡി.എയുടെ പക്ഷം.
ഇത്തവണ, ഇടതുമുന്നണി തീരുമാനപ്രകാരം കേരള കോണ്‍ഗ്രസ് -എമ്മിനാണ് കുറ്റ്യാടി സീറ്റ് ലഭിക്കേണ്ടിയിരുന്നത്. മണ്ഡലം കേരള കോണ്‍ഗ്രസിനു നല്കിയപ്പോൾ സി.പി.എം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗെത്തത്തിയ സാഹചര്യത്തിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കഴിഞ്ഞ തവണ തന്നെ, സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് പറയുന്ന കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്ക്കായാണ് സി.പി.എം പ്രവര്‍ത്തകര്‍ മുറവിളി കൂട്ടിയത്.
പരസ്യ പ്രതിഷേധം അതിരുവിടുന്നത് കണ്ടതോടെ, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ തന്നെ, പ്രവര്‍ത്തകരെ ശാസിച്ച് രംഗത്തെത്തി. ഒടുവില്‍ എന്തുകൊണ്ട് കേരള കോണ്‍ഗ്രസിനു കുറ്റ്യാടി നല്‍കുന്നുവെന്ന് വിശദീകരിക്കുന്നതിനായി സി.പി.എം യോഗം നടത്താനിരിക്കെ, സീറ്റ് സി.പി.എമ്മിനു വിട്ടുകൊടുക്കുന്നതായി കേരള കോണ്‍ഗ്രസ് -എം അറിയിച്ചു. ഇതിനിടെ, സ്ഥാനാര്‍ഥിയായി പലപേരുകളും ഉയര്‍ന്നുവന്നു. ഒടുവില്‍ നറുക്ക് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്ക്കുതന്നെ വീണു. ഇതോടെ, പ്രവര്‍ത്തകരുടെ അമര്‍ഷം ആവേശത്തിനു വഴിമാറി. മണ്ഡലം തിരിച്ചുപിടിച്ചിരിക്കുമെന്ന കാര്യത്തില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്കിപ്പോള്‍ രണ്ടഭിപ്രായമില്ല.
മണ്ഡലത്തില്‍ ശക്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പി.പി. മുരളിയുമുള്ളത്. മുഖ്യ കക്ഷികൾക്കു പുറമെ സ്വതന്ത്രരായി എം.കെ. സുരേഷ് ബാബു, വി.പി. പ്രതീഷ്, അബ്ദുല്ല, കെ.കെ. കുഞ്ഞമ്മദ് കുട്ടി എന്നിവരും രംഗത്തുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ ആയഞ്ചേരി, തിരുവള്ളൂര്‍, വേളം പഞ്ചായത്തുകള്‍ യു.ഡി.എഫും കുന്നുമ്മല്‍, കുറ്റ്യാടി, പുറമേരി, മണിയൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്.
പുതിയ പദ്ധതികള്‍ കണ്ടെത്തി സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭ്യമാക്കി നടപ്പാക്കാന്‍ നിലവിലുള്ള എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടന്നില്ല. അഭിമാനകരമായ വികസന നേട്ടം സംസ്ഥാനത്തും സമീപ മണ്ഡലങ്ങളിലുമുണ്ടായപ്പോള് കുറ്റ്യാടിക്ക് ആ നിലയില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെന്ന ദുരവസ്ഥയാണുണ്ടായത്. സര്‍ക്കാര്‍ തരിശുരഹിത പദ്ധതി ആവിഷ്കരിച്ചെങ്കിലും കാര്‍ഷിക വികസന പദ്ധതികള്‍ കുറ്റ്യാടിയില്‍ യാഥാര്‍ഥ്യമായില്ല.
വേളം മണിമലയില്‍ നാളികേര വ്യവസായത്തിനായി സ്ഥലം കെണ്ടത്തിയെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല. മാഹി കനാല്‍ പദ്ധതി പാതിവഴിയില്‍ നിലച്ചമട്ടാണ്. മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടാല്‍ നാളികേര പാര്‍ക്ക് യാഥാര്‍ഥ്യമാക്കും. കുറ്റ്യാടിയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖലയുമായി ബന്ധിപ്പിച്ച് യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കും. നെല്‍കൃഷി വ്യാപിപ്പിക്കും. കലാ സാംസ്കാരിക പൈതൃക കേന്ദ്രങ്ങള്‍ക്ക് പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
തികഞ്ഞ ആത്മവിശ്വാസത്തിലാണുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം കുറ്റ്യാടിക്കുണ്ടായ മാറ്റം ഒന്നുമാത്രമാണീ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. 700 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തി. ഇതിെൻറ തുടര്‍ച്ചയെക്കുറിച്ചാണ് ഓരോരുത്തരും സംസാരിക്കുന്നത്. ഇതിനുപുറമെ, ഏറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. നിരവധി കിടപ്പു രോഗികള്‍ക്ക് സൗജന്യമായി മരുന്ന് എത്തിച്ചു. ഒപ്പം, പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി. ഇതിനായി പലരുടെയും മുന്നിൽ കൈനീട്ടിയിട്ടുണ്ട്. ഒരു പ്രയാസവും കൂടാതെയാണ് കൈനീട്ടിയത്. അതിെൻറ പ്രതികരണമാണിപ്പോള്‍ പ്രചാരണത്തിനിടെ അനുഭവിക്കുന്നത്. ഏറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നറിയാം. മണ്ഡലത്തിെൻറ പ്രശ്ങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അതൊരു നേട്ടമായി കരുതുന്നു. എല്ലാവിധ പ്രതിസന്ധിയിലും ഒപ്പം നിന്നൊരാള്‍ എന്ന വിശേഷമാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ ഉയരുന്നത്. അതാണ്, ഈ മണ്ണിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നത്.
നാളിതുവരെ കുറ്റ്യാടിയെ പ്രതിനിധാനം ചെയ്തവരെല്ലാം നാടിെൻറ വികസനം മറന്നു. ഏറെ സാധ്യതകളുണ്ടായിട്ടും ഒന്നും ചെയ്തില്ല. നാളികേരത്തിെൻറ പെരുമ പറയുന്ന കുറ്റ്യാടിയില്‍ നാളികേര ഉല്പന്നങ്ങളുടെ വിപുലമായ സാധ്യത കണക്കിലെടുത്ത് വേളത്ത് സ്ഥലം ഏറ്റെടുത്തെങ്കിലും പദ്ധതി നടപ്പാക്കാതെ ഈ സ്ഥലം വര്‍ഷങ്ങളായി അനാഥമായി കിടക്കുകയാണ്. ജില്ലയിലെ നെല്ലറയെന്ന് അവകാശപ്പെടുന്ന ചെരണ്ടത്തൂര്‍ ചിറയിലെ പാടങ്ങള്‍ തരിശായി കിടക്കുകയാണ്. കൃഷിക്ക് വെള്ളം ലഭിക്കാത്തതിനാല്‍ പുഞ്ചകൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മണിയൂര്‍ പഞ്ചായത്തിലെ മങ്കര, ആയഞ്ചേരി പഞ്ചായത്തിലെ കുളങ്ങരത്ത് എന്നീ കോളനികളില്‍ കുടിവെള്ളമെത്തിക്കാൻ ഇതുവരെ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ജനപ്രതിനിധികള്‍ താല്പര്യം കാണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.