പാലക്കാട്: പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ഒരുക്കിയത് കര്‍ശനസുരക്ഷ. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പാലക്കാട് എത്തുന്നത്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ രാവിലെ 10.45ന് ഹെലികോപ്ടറില്‍ ഇറങ്ങുന്ന മോദി തുടർന്ന് കാറില്‍ റോഡ് മാർഗം പൊതുസമ്മേളന വേദിയായ കോട്ടമൈതാനത്ത് എത്തും. 11ന് എൻ.ഡി.എ റാലിയെ അഭിസംബോധന ചെയ്യും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.
കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, കര്‍ണാടക ചീഫ് വിപ് സുനില്‍കുമാര്‍, പാലക്കാട് സ്ഥാനാർഥി ഇ. ശ്രീധരന്, ഇ. കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. 12.30ന് തമിഴ്നാട്ടിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പ്രവേശന കവാടങ്ങളിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചു. േഡാഗ് സ്ക്വാഡ് ഉൾപ്പെടെ സുരക്ഷ പരിശോധനകൾ പൂർത്തിയാക്കി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു സുരക്ഷ സംവിധാനം വിലയിരുത്തി.
രാവിലെ ഒമ്പതു മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ദേശീയ, സംസ്ഥാന നേതാക്കൾ പെങ്കടുക്കുന്ന സമ്മേളനം രാവിലെ 9.30ന് ആരംഭിക്കും.12 മണ്ഡലങ്ങളിലെയും എന്‍.ഡി.എ സ്ഥാനാർഥികള്‍ പങ്കെടുക്കും. സുരക്ഷയുെട ഭാഗമായി െപാലീസ് തിങ്കളാഴ്ച നഗരത്തിൽ ട്രയൽ റൺ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.