ശ്രീകൃഷ്ണപുരം (പാലക്കാട്): പി.എസ്.സിയെ സർക്കാർ സി.പി.എമ്മിെൻറ പോഷക സംഘടനയാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കഴിഞ്ഞ അഞ്ചു വർഷക്കാലം നാടിനെ നശിപ്പിക്കുന്ന ഭരണമാണ് ഇടതു സർക്കാർ നടത്തിയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. യു.ഡി.എഫ് ഒറ്റപ്പാലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രീകൃഷ്ണപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി വൈസ് പ്രസിഡൻറ് സി.പി. മുഹമ്മദ്, സെക്രട്ടറി പി. ഹരിഗോവിന്ദൻ, മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.എ. തങ്ങൾ, കെ. ശ്രീവത്സൻ, ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. രാമകൃഷ്ണൻ, ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സത്യൻ പെരുമ്പറക്കോട്, പി.എസ്. അബ്‌ദുൾ കാദർ, പി. സൈദ് മാസ്റ്റർ, വി.എൻ. കൃഷ്ണൻ, ഓമന ഉണ്ണി, കെ. രജിത, ഷീബ പാട്ടതൊടി, ഉമ്മർ കുന്നത്ത്, സ്ഥാനാർഥി ഡോ. പി. സരിൻ എന്നിവർ സംസാരിച്ചു.
പാലക്കാട്: കണ്ണേ.. കരളേ.. കുഞ്ഞൂഞ്ഞേ...ഞങ്ങളെ ചങ്കിലെ റോസാപൂവേ.... കാതടിപ്പിക്കുന്ന മുദ്രാവാക്യം. പിരായിരി പുതുക്കുളങ്ങരയിൽ ഷാഫി പറമ്പിലിെൻറ പ്രചാരണ യോഗത്തിലേക്ക് കടന്നുവരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വരവേൽക്കുകയാണ് പ്രവർത്തകർ. പ്രിയനേതാവിന് ചുറ്റും കൂടിയവരിൽ യുവാക്കളും വയോധികരും കുട്ടികളുമടക്കം വലിയൊരു പടയുണ്ട്.
അനാരോഗ്യവും ക്ഷീണവും അദ്ദേഹത്തിൻറ മുഖത്തും ചുവടുകളിലുമുണ്ട്. എന്നാൽ, ഇതൊന്നും ഉമ്മൻചാണ്ടി കാര്യമാക്കുന്നില്ല. ബുധനാഴ്ച രാവിലെ ചിറ്റൂർ െകാഴിഞ്ഞാമ്പാറയിലെ പരിപാടിയിൽ പെങ്കടുത്തശേഷമാണ് ഉമ്മൻചാണ്ടിയുടെ പിരായിരിയിലേക്കുള്ള വരവ്.
വീട്ടമ്മമാർ അടക്കം വലിയ ആൾക്കൂട്ടം കുടുംബസംഗമത്തിന് എത്തിയിട്ടുണ്ട്. ആളുകൾ ചുറ്റുംകൂടിയതിനാൽ വേദിയിെലത്താൻ ഉമ്മൻചാണ്ടി ഏറെ പ്രയാസപ്പെട്ടു. വൈകിയതിന് ക്ഷമാപണം പറഞ്ഞാണ് തുടക്കം. കോയമ്പത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് പോയതുകൊണ്ടാണ് ഒരു മണിക്കൂർ വൈകിയതെന്നും ഉമ്മൻചാണ്ടി. സർവേകളെ വിശ്വസിക്കരുതെന്നും യു.ഡി.എഫ് വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
മടങ്ങാൻ ഒരുങ്ങുേമ്പാഴും ഉമ്മൻചാണ്ടിയെ വിടാതെ ജനം. സെൽഫിയെടുക്കാൻ വിദ്യാർഥിനികളുടെ തിരക്ക്. നിവേദനം നൽകാൻ വേറെയും ആളുകൾ. ഇതിനിടെ, ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ കാറിലേക്ക് പതിയെ കയറുന്നു.
കോയമ്പത്തൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി കോയമ്പത്തൂരിലെത്തി. നഗരത്തിലെ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ജനവിധി തേടുന്ന ഡി.എം.കെ മുന്നണി സ്ഥാനാർഥിയും തമിഴ്നാട് കോൺഗ്രസ് ഉപാധ്യക്ഷനുമായ മയൂര ജയകുമാറിെൻറ പ്രചാരണാർഥമാണ് അദ്ദേഹം എത്തിയത്.
പ്രചാരണ വാഹനത്തിൽ മയൂര ജയകുമാറിനൊപ്പം രാമനാഥപുരം, ഒളമ്പസ്, ചുങ്കം തുടങ്ങിയ ഇടങ്ങളിലാണ് ഉമ്മൻചാണ്ടി വോട്ടഭ്യർഥിച്ചത്. മാധ്യമ പ്രവർത്തകരെ കണ്ട ഉമ്മൻചാണ്ടി കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞു. കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സാഹചര്യങ്ങൾക്കനുസൃതമായി ഇടതുപാർട്ടികൾ ഉൾപ്പെടെ വിവിധ കക്ഷികളുമായി യോജിച്ചാണ് ബി.ജെ.പിയെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.