കണ്ണൂർ: തലശ്ശേരി മണ്ഡലത്തിൽ ബി.ജെ.പി വോട്ടുമറിക്കാൻ പദ്ധതിയിട്ടെന്ന ആരോപണവുമായി സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ. ഇതിെൻറ തെളിവ് തെൻറ പക്കലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ ശനിയാഴ്ച 11ന് ഫേസ്ബുക്ക് വഴി പുറത്തുവിടുമെന്നും നസീർ പറഞ്ഞു. ഇടതുസ്ഥാനാർഥി എ.എൻ. ഷംസീറിന് വോട്ടുമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിെൻറ തെളിവാണ് നസീറിെൻറ കൈവശമുള്ളതെന്നാണ് സൂചന.
സ്വന്തം സ്ഥാനാർഥിയില്ലാത്ത സാഹചര്യത്തിൽ തനിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും ബി.ജെ.പി വോട്ട് മറിക്കാൻ പദ്ധതിയിട്ടിരുെന്നന്നും നസീർ ആരോപിച്ചു. കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള തലശ്ശേരിയിൽ ജില്ല പ്രസിഡൻറ് എൻ. ഹരിദാസിെൻറ നാമനിർദേശപത്രിക തള്ളിയതോടെയാണ് എൻ.ഡി.എക്ക് സ്വന്തം സ്ഥാനാർഥി ഇല്ലാതായത്.
സ്വതന്ത്ര സ്ഥാനാർഥിയും മുൻ സി.പി.എം കൗൺസിലറുമായ സി.ഒ.ടി. നസീറിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്തുണ ആവശ്യമില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം അറിയിച്ചിരുന്നു.
ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിനാൽ സംഘടനയിലുള്ളവർ എൻ.ഡി.എ ബന്ധത്തിന് എതിരാണെന്നും തെരഞ്ഞെടുപ്പിൽ പിന്തുണക്കാമെന്ന് പറഞ്ഞ ബി.ജെ.പി പിന്നീട് പ്രചാരണത്തിലുൾപ്പെടെ സഹകരിച്ചിലെന്നുമായിരുന്നു നസീറിെൻറ വാദം. സ്വന്തം സ്ഥാനാർഥി ഇല്ലാതായതോടെ വെട്ടിലായ ബി.ജെ.പി ദിവസങ്ങൾക്കു ശേഷമാണ് സി.ഒ.ടിക്ക് പിന്തുണയുമായി എത്തിയത്.
ശക്തികേന്ദ്രമായ തലശ്ശേരിയിൽ സ്ഥാനാർഥി ഇല്ലാതായത് കേന്ദ്രനേതൃത്വത്തെപോലും ഞെട്ടിച്ചിരുന്നു. തങ്ങളുടെ പിന്തുണ സ്വീകരിക്കുന്നതിൽനിന്ന് നസീറിനെ പിന്തിരിപ്പിച്ചത് സി.പി.എം നേതാവ് പി. ജയരാജനാണെന്ന ആരോപണം ബി.ജെ.പി ഉയർത്തിയിരുന്നു.
എന്നാൽ, ബി.ജെ.പി പിന്തുണ സംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്നും നേരത്തേ നസീറിനെ മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാൻ താൻ ശ്രമിച്ചിരുെന്നന്നും പി. ജയരാജൻ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.