പോളിങ്​​ കുറഞ്ഞു; തലശ്ശേരിയിൽ​ കൂട്ടിയും കിഴിച്ചും മുന്നണികൾ

ക​ണ്ണൂ​ർ: ബി.​ജെ.​പി​ക്ക്​ സ്​​ഥാ​നാ​ർ​ഥി ഇ​ല്ലാ​ത്ത ത​ല​ശ്ശേ​രി​യി​ൽ സം​സ്​​ഥാ​നം ഉ​റ്റു​നോ​ക്കി​യ മ​ത്സ​ര​ത്തി​ൽ പോ​ളി​ങ്​​ ശ​ത​മാ​ന​ത്തി​ൽ നേ​രി​യ കു​റ​വ്. 2016നെ ​അ​പേ​ക്ഷി​ച്ച്​ 4.4 ശ​ത​മാ​ന​ത്തി​െൻറ കു​റ​വാ​ണ്​ ഇ​ക്കു​റി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2016ൽ 78.34 ​ശ​ത​മാ​നം ​പേ​ർ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​​പ്പോ​ൾ ഇ​ക്കു​റി 73.93 ശ​ത​മാ​നം പേ​ർ രേ​ഖ​പ്പെ​ടു​ത്തി. അ​ന്തി​മ ക​ണ​ക്കി​ൽ ഇ​ത്​ അ​ൽ​പം​കൂ​ടി കൂ​ടി​യേ​ക്കാം.

മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി​ക്ക്​ 15 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ശ​ത​മാ​ന​ത്തി​​ലെ കു​റ​വി​ന്​ കാ​ര​ണം​ ബി.​ജെ.​പി​യു​െ​ട വോ​ട്ട്​ പോ​ൾ ചെ​യ്യാ​തി​രു​ന്ന​താ​കാ​നാ​ണ്​ സാ​ധ്യ​ത. ബി.​ജെ.​പി ശ​ക്​​തി​കേ​ന്ദ്ര​ങ്ങി​ൽ പ​ല​യി​ട​ത്തും വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലെ​ത്തി​ക്കാ​ൻ നേ​തൃ​ത്വം രം​ഗ​ത്തി​റ​ങ്ങി​യ​തു​മി​ല്ല.

ബി.​ജെ.​പി​ക്ക്​ ത​ല​ശ്ശേ​രി​യി​ൽ 25,000 വോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. കു​റ​വു​വ​ന്ന 4.4 ശ​ത​മാ​നം വോ​ട്ടി​െൻറ എ​ണ്ണ​മെ​ടു​ത്താ​ൽ 7500ലേ​റെ വ​രും. അ​ങ്ങ​നെ​യെ​ങ്കി​ലും ബി.​ജെ.​പി​യു​ടെ വോ​ട്ടി​ൽ ഏ​ക​ദേ​ശം 17500 എ​ണ്ണം ഇ​ക്കു​റി​യും പോ​ൾ ചെ​യ്​​തി​ട്ടു​ണ്ട്. ഈ ​വോ​ട്ടു​ക​ൾ സി​റ്റി​ങ്​​ എം.​എ​ൽ.​എ സി.​പി.​എ​മ്മി​ലെ എ.​എ​ൻ. ഷം​സീ​റി​നോ ​കോ​ൺ​ഗ്ര​സി​ലെ എം.​പി. അ​ര​വി​ന്ദാ​ക്ഷ​നോ എ​ന്ന​ത്​ വ്യ​ക്​​ത​മ​ല്ല.

സ്​​ഥാ​നാ​ർ​ഥി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​നഃ​സാ​ക്ഷി വോ​​ട്ടി​ന്​ ജി​ല്ല നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​പ്പോ​ൾ, ബി.​ജെ.​പി വോ​ട്ട്​ വേ​ണ്ടെ​ന്നു​പ​റ​ഞ്ഞ സ്വ​ത​ന്ത്ര സ്​​ഥാ​നാ​ർ​ഥി സി.​ഒ.​ടി. ന​സീ​റി​നാ​ണ്​ പി​ന്തു​ണ​യെ​ന്നാ​ണ്​ ബി.​ജെ.​പി സം​സ്​​ഥാ​ന നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സ്വീ​കാ​ര്യ​ന​ല്ലാ​ത്ത സി.​ഒ.​ടി. ന​സീ​റി​ന്​ അ​വ​രു​ടെ ​വോ​ട്ട്​ കാ​ര്യ​മാ​യി കി​ട്ടാ​നി​ട​യി​ല്ല.

ആ​ർ.​എ​സ്.​എ​സ്​ -സി.​പി.​എം സം​ഘ​ർ​ഷ​ത്തി​െൻറ ച​രി​ത്ര​മു​ള്ള ത​ല​ശ്ശേ​രി​യി​ൽ ബി.​ജെ.​പി വോ​ട്ട്​ സി.​പി.​എ​മ്മി​ന് പോ​കി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ ക​ണ​ക്കു​കൂ​ട്ടു​ന്നു.

അ​പ്പോ​ഴും 2106ൽ ​ഷം​സീ​ർ നേ​ടി​യ 34,117െൻ​റ ഭൂ​രി​പ​ക്ഷം ​യു.​ഡി.​എ​ഫി​ന്​ മ​റി​ക​ട​ക്കാ​നാ​യോ​യെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​ണ്. ശ​ബ​രി​മ​ല, ഷം​സീ​റി​നെ​തി​രാ​യ പൊ​തു​വി​കാ​രം എ​ന്നി​വ​യി​ൽ പ്ര​തീ​ക്ഷ​വെ​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ അ​ട്ടി​മ​റി​സ്വ​പ്​​നം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഷം​സീ​ർ സു​ര​ക്ഷി​ത​നാ​ണെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ വി​ല​യി​രു​ത്ത​ൽ. ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ​ൻ. ഹ​രി​ദാ​സി​െൻറ പ​ത്രി​ക ത​ള്ളി​പ്പോ​യ​തി​നെ തു​ട​ർ​ന്നാ​ണ്,​ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ബി.​ജെ.​പി​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ളു​ള്ള ത​ല​ശ്ശേ​രി​യി​ൽ ബി.​ജെ.​പി​ക്ക്​ സ്​​ഥാ​നാ​ർ​ഥി ഇ​ല്ലാ​തെ​പോ​യ​ത്.

Tags:    
News Summary - Polling declines in thalassery parties in calculation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.