പുത്തൻ മിനി കൂപ്പർ സ്വന്തമാക്കി അർജുൻ അശോകൻ

കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർക്ക് പിന്നാലെ മിനി കൂപ്പർ സ്വന്തമാക്കി അർജുൻ അശോകൻ. മിനി കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു ആണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യ നിഖിതക്കും മകൾക്കുമൊപ്പമുള്ള  ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് നടന്റേതായി ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം.   മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ  പ്രദർശനം തുടരുകയാണ്.

ഫെബ്രുവരി 3 ന് പുറത്ത് ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ രോമാഞ്ചത്തിലും നടൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 62 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയിരിക്കുന്നത്.

Tags:    
News Summary - Actor Arjun Ashokan Bought New Mini Cooper 's Jsw car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.