മൻസൂർ അലിഖാനൊപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടാത്തതിൽ സന്തോഷിക്കുന്നു; മാനവരാശിക്ക് അപമാനം

 നടൻ മൻസൂർ അലിഖാന്റെ സ്ത്രീ വിരുദ്ധ പരാമർശനത്തിനെതിരെ രൂഷ വിമർശനവുമായി നടി തൃഷ. മൻസൂർ അലിഖാൻ തന്നെ കുറിച്ച് വളരെ ഹീനമായ സംസാരിച്ച വിഡിയോ അടുത്തിടെ കണ്ടെന്നും സ്ത്രീ വിരുദ്ധനായ ആൾക്കൊപ്പം ഇതുവരെ സ്ക്രീൻ സ്പെയിസ് പങ്കിടാത്തതിൽ താൻ ഇപ്പോൾ സന്തോഷിക്കുന്നെന്നും തൃഷ എക്സിൽ കുറിച്ചു. ഇനിയൊരിക്കലും മൻസൂർ അലിഖാനൊടൊപ്പം അഭിനയിക്കില്ലെന്നും തൃഷ പറഞ്ഞു.

'മിസ്റ്റർ മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇതിനെ  ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, അറപ്പുളവാക്കുന്ന പ്രസ്താവനയായിട്ടാണ് കാണുന്നത്. ഇങ്ങനെയുള്ള ആളിനോടൊപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു. ഇനിയും മുന്നോട്ടുള്ള എന്റെ സിനിമ ജീവിതത്തിൽ അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തു. അയാളെ പോലെയുള്ള ആളുകൾ മാനവരാശിക്ക് തന്നെ അപമാനമാണ്- തൃഷ എക്സിൽ കുറിച്ചു.

വിജയ് - തൃഷ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'ലിയോ'യുടെ പ്രസ്മീറ്റിലായിരുന്നു മൻസൂർ   അലിഖാന്റെ വിവാദ പരാമർശം. താൻ മുമ്പൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയേയും കട്ടിലേക്ക് ഇട്ടത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും മുൻപത്തെ തന്റെ ചിത്രങ്ങളിലേത് പോലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലെന്നുമായിരുന്നു നടൻ പറഞ്ഞത്. ചിത്രത്തിൽ ബെഡ് റൂം സീൻ പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നെന്നും നടൻ കൂട്ടിച്ചേർത്തു. മൻസൂർ അലിഖാനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

നീണ്ട ഇടവേളക്ക് ശേഷം തൃഷയും വിജയും ഒന്നിച്ച ലിയോയിൽ ഒരു നിർണ്ണായക കഥാപാത്രത്തെയാണ് മൻസൂർ അലിഖാൻ അവതരിപ്പിച്ചത്. ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 

Tags:    
News Summary - Actress Trisha Responds To Mansoor Ali Khan's Derogatory Comments, Call Them, 'Misogynistic,' Vows Not To Share The Screen With Him Ever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.