മകൾ ആരാധ്യ എപ്പോഴും കൂടെയുണ്ടല്ലോ? ചോദ്യത്തിന് ഐശ്വര്യയുടെ ഉഗ്രൻ മറുപടി

സിനിമയിൽ സജീവമല്ലെങ്കിലും പൊതുവേദികളിൽ സജീവാണ് ഐശ്വര്യ റായ്. മകൾ ആരാധ്യക്കൊപ്പമാണ് പൊതുവേദികളിൽ നടി എത്തുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. കുഞ്ഞന്റെ ഭാവിയെയാണ് ഇത് ബാധിക്കുന്നതെന്നും അമ്മക്കൊപ്പം ഫാഷൻ വീക്കുകളിലും പുരസ്കാരദാന ചടങ്ങുകളിലും എത്തുന്നത് കുഞ്ഞിന്റെ സ്കൂൾ വിദ്യാഭ്യാസത്തെ തകർക്കുമെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ ആരാധകരുടെ  വിമർശനങ്ങൾക്ക് ഐശ്വര്യ തന്നെ മറുപടി നൽകിയിരിക്കുകയാണ്.അബുദാബിയിൽ നടക്കുന്ന ഐഐഎഫ്എ അവാർഡ് നിശയിലാണ് മകൾ തനിക്കൊപ്പം പൊതുപരിപാടിയിൽ എത്തുന്നതിനെക്കുറിച്ച് നടി പറഞ്ഞത്. ഒരു മാധ്യമ പ്രവർത്തന്റെ ചോദ്യത്തിനായിരുന്നു മറുപടി.

'ആരാധ്യ എപ്പോഴും കൂടെയുണ്ട്. ഇതിനോടകം താങ്കളിൽ നിന്ന് മികച്ചത് പഠിച്ചു കാണുമല്ലോ'' എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.'ഓഹ്, അവൾ എന്റെ മകളാണ്. അവൾ എപ്പോഴും എന്റെ കൂടെ തന്നെയുണ്ട്'- ഐശ്വര്യ നർമം കലർത്തി മറുപടി നൽകി.

ഐഐഎഫ്എ അവാര്‍ഡ് നിശയിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിക്കാനാണ് ഐശ്വര്യ മകൾ ആരാധ്യക്കൊപ്പം എത്തിയത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ്  മികച്ച നടിക്കുള്ള പുരസ്കാരം നേടി കൊടുത്തത്.

Tags:    
News Summary - Aishwarya Rai Bachchan’s epic reply to a reporter who asked about Aaradhya always being with her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.