കൊച്ചി: സിനിമ അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയനും ജൂറി അംഗങ്ങളും ഉൾപ്പെടെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അക്കാദമിക്ക് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്മോൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ അവാർഡിൽനിന്ന് ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമിച്ചു എന്നത് അത്യന്തം പ്രതിഷേധാർഹമാണ്.
രഞ്ജിത്ത് മൗനം വെടിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഉയർന്ന ആരോപണം ശരിയാണെങ്കിൽ അത് ചട്ടവിരുദ്ധമാണ്.
ഈ വിഷയത്തിൽ സർക്കാറിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ടെന്നും അനേഷണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി. എറണാകുളം ജില്ല സെക്രട്ടറി കെ.ആർ. റെനീഷും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.