‘പ്രതീക്ഷ’യിൽ മകളുടെ അമ്പതാം പിറന്നാൾ ആഘോഷിച്ച് ബച്ചൻ

പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം ‘പ്ര​തീ​ക്ഷ’​യു​ടെ സ്വീ​ക​ര​ണ​മു​റി​യി​ൽ കഴിഞ്ഞദിവസം മ​ക​ൾ ശ്വേ​ത​യു​ടെ അ​മ്പ​താം പി​റ​ന്നാ​ളാ​ഘോ​ഷി​ക്ക​വെ, ബോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​ളു​ടെ കു​ഞ്ഞു​നാ​ളു​ക​ളെ ഓ​ർ​ത്തെ​ടു​ത്തു. മകളുടെ വ​ള​ർ​ച്ച​യും ജീ​വി​ത​മാ​റ്റ​ങ്ങ​ളും വി​വ​രി​ച്ച് ബി​ഗ് ബി ​ത​ന്റെ ​വ്ലോ​ഗി​ൽ കു​റി​ച്ച വാ​ക്കു​ക​ൾ ഇ​ങ്ങ​നെ:

‘പ്രി​യ​പ്പെ​ട്ട​വ​രു​ടെ സ്നേ​ഹ​വും ആ​ശം​സ​ക​ളും പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ടു​ക​ളു​ടെ മ​നോ​ഹാ​രി​ത​യും നി​റ​ഞ്ഞ ദി​നം. പി​റ​ന്നാ​ൾ ദി​നാ​ഘോ​ഷ​ങ്ങ​ൾ...​ശ്വേ​ത, ഞ​ങ്ങ​ളു​ടെ ആ​ദ്യ കു​ഞ്ഞ്. അ​വ​ളു​ടെ സു​വ​ർ​ണ വ​യ​സ്സ്-50. ഞ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ വീ​ട്ടി​ലേ​ക്ക് ​ര​ണ്ടു വ​യ​സ്സു​കാ​രി​യെ​യും മാ​സ​ങ്ങ​ൾ മാ​ത്ര​മാ​യ അ​ഭി​ഷേ​കി​നെ​യും കൂ​ട്ടി ഞ​ങ്ങ​ൾ ക​യ​റി​വ​ന്ന മു​ഹൂ​ർ​ത്തം. ഇ​ന്നി​പ്പോ​ൾ അ​തേ വീ​ട്ടി​ൽ, അ​തേ മേ​ശ​ക്കു ചു​റ്റും ഞ​ങ്ങ​ൾ ഒ​ത്തു​കൂ​ടി​യി​രി​ക്കു​ന്നു...​ജീ​വി​ത​മെ​ന്ന അ​തി​ശ​യം !!! ’ -ബ​ച്ച​ൻ എ​ഴു​തി. അ​മ്പ​തു കോ​ടി​യി​ലേ​റെ വി​ല​മ​തി​ക്കു​ന്ന ‘പ്ര​തീ​ക്ഷ’ ബം​ഗ്ലാ​വ് ബ​ച്ച​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് മ​ക​ൾ ശ്വേ​ത​ക്ക് സ​മ്മാ​നി​ച്ച​ത്.

Tags:    
News Summary - Bachchan celebrated his daughter's 50th birthday in Hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.