ഹൈദരാബാദ്: സിനിമയിലെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ പ്രസിദ്ധ ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. വിനയ്കുമാർ ശ്രീനിഗ്ധിയുടെ ഗൂഡചാരി- 2 എന്ന തെലുങ്ക് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടന് പരിക്കേറ്റത്.
കഴുത്തിൽ മുറിവേറ്റ നടന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കയാണ്. കഴുത്തിലെ മുറിവ് കെട്ടിവച്ചിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പരിക്കിനെപ്പറ്റി സംവിധായകനോ നടനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ ആരോഗ്യാവസ്ഥയിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്.
അദിവി ശേഷ് രചന നിർവഹിക്കുന്ന ഗൂഡചാരി 2 വിന്റെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങിയത്.
2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്പൈ ത്രില്ലറായ ഗൂഡാചാരി- 2. ഇമ്രാൻ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. അദിവി ശേഷ്, ശോഭിത ധൂലിപാല, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.