ആദ്യം വ‍യറു വേദന അനുഭവപ്പെട്ടു, സംസാരിക്കാനോ നടക്കാനോ കഴിയാതെയായി; ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്- ജാൻവി കപൂർ

 ആരോഗ്യപ്രശ്നത്തെ തുടർന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയിൽ  ബോളിവുഡ് താരം ജാൻവി കപൂർ ചികിത്സ തേടിയിരുന്നു.  ഭഷ്യവിഷബാധയേറ്റതെന്നായിരുന്നു  പ്രചരിച്ച റിപ്പോട്ടുകൾ. എന്നാൽ  അന്ന് തനിക്ക് യഥാർഥത്തിൽ  സംഭവിച്ചതിനെക്കുറിച്ച്  പറയുകയാണ് താരം.

'ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ആരോഗ്യപ്രശ്നം നേരിടുന്നതും ആശുപത്രിയിൽ കഴിയുന്നതും. കഴിഞ്ഞ ഒരു മാസമായി സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. ശരീരത്തെ മറന്ന് ഞാൻ ജോലി ചെയ്തു. ആരോഗ്യം ശ്രദ്ധിച്ചില്ല.

ആദ്യം വയറുവേദനയായിരുന്നു അനുഭവപ്പെട്ടത്. നല്ല ക്ഷീണവും തോന്നി, സംസാരിക്കാനോ നടക്കാനോ കഴിയാതെയായി. ഭക്ഷ്യവിഷബാധയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ചില പരിപാടികൾക്കായി ചെന്നൈയിൽ പോയിരുന്നു.വിമാനത്തിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചത്. എന്നാൽ ഭക്ഷണമല്ല കാരണമെന്ന് പിന്നീട് നടത്തി‍യ പരിശോധയിൽ കണ്ടെത്തി.

പിന്നേയും ഡോക്ടർമാർ നിരവധി ടെസ്റ്റുകൾ നടത്തി. അപ്പോഴാണ് ശരീരത്തന് വിശ്രമം നൽകുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ തിരിച്ചറിഞ്ഞത്. അതോടുകൂടി എന്റെ ശരീരത്തിന് വിശ്രമം വേണമെന്ന് എനിക്ക് മനസിലായി. ശരീരത്തെ കേള്‍ക്കുകയും ബഹുമാനിക്കുകയും വേണം. കരിയർ മാറി മറിയും, പക്ഷെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്'; ജാൻവി കപൂർ പറഞ്ഞു.

സുധാൻസു സരിയ സംവിധാനം ചെയ്യുന്ന 'ഉലാജ്' ആണ് ജാൻവിയുടെ ഏറ്റവും പുതിയ ചിത്രം. മലയാളി താരം റോഷൻ മാത്യു ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഗുൽഷൻ ദേവയ്യ, രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ത്രില്ലർ ചിത്രമായ ഉലാജ് ആഗസ്റ്റ് രണ്ടിനാണ് തിയറ്ററുകളിലെത്തുന്നത്. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ ആയിരുന്നു ജാൻവി കപൂറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Tags:    
News Summary - Janhvi Kapoor opens up about hospitalisation due to Health issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.