ചോരയും നീരും ത്യാഗവുമാണ് സിനിമ; പരാജയത്തിൽ നിന്ന് പഠിച്ച പാഠം ഇതാണ്- അക്ഷയ് കമാർ

  സിനിമയുടെ പരാജയങ്ങൾ വേദനിപ്പിക്കാറുണ്ടെന്ന് നടൻ അക്ഷയ് കുമാർ. ജയപരാജയങ്ങൾ തന്റെ കൈകളിലല്ലെന്നും സിനിമക്ക് പിന്നിൽ ഒരുപാട് ചോരയും നീരും ത്യാഗവുമുണ്ടെന്നും അക്ഷയ് കുമാർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നമുക്ക് ആകെ ചെയ്യാൻ കഴിയുന്നത് പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അടുത്ത ചിത്രത്തെ സമീപിക്കുകയെന്നത് മാത്രമാണ്.

'ഓരേ സിനിമക്ക് പിന്നിലും ഒരുപാട്  ചോരയും നീരും ത്യാഗവുമുണ്ട്. എന്റേതല്ല , ഏതൊരു സിനിമ പരാജയപ്പെട്ടാലും എന്റെ ഹൃദയം തകരും. പരാജയങ്ങളിൽ നിന്ന് നല്ല പാഠങ്ങൾ പഠിക്കണം. പരാജയങ്ങൾ നിങ്ങൾക്ക് വിജയത്തിന്റെ മല്യം മനസിലാക്കി തരും.അത് ഭാവിയിലേക്ക് കഠിനാധ്വാനം ചെയ്യാൻ പ്രചോദിപ്പിക്കും. നിർഭാഗ്യവശാൽ കരിയറിന്റെ തുടക്കകാലത്ത് തന്നെ ഞാൻ ഇതു പഠിച്ചു. തീർച്ചായയും പരാജയങ്ങൾ നിങ്ങളെ വേദനിപ്പിക്കുകയും ആഘാതം ഉണ്ടാക്കുകയും ചെയ്യും- അക്ഷയ്കുമാർ തുടർന്നു.

സിനിമയുടെ ജയപരാജയങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിലല്ല.കഠിനാധ്വാനം ചെയ്യുക, തെറ്റുകൾ തിരുത്തി, അടുത്ത ചിത്രത്തിന് ഊർജം നൽകുക ഇതുമാത്രമാണ് നമ്മുടെ കൈകളിലുള്ളത്.ഇതുപോലെ അടുത്ത സിനിമക്കായി തയാറെടുക്കുകയാണ് ഞാൻ.

സിനിമ പരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഞാൻ സിനിമയിലെത്തിയത്. ബോളിവുഡ് എനിക്ക് വിദൂര സ്വപ്നമായിരുന്നു. മത്സരാധിഷ്ഠിതമാണ് സിനിമ മേഖല. ഇവിടെ പിടിച്ചു നിൽക്കാൻ കഴിവ് മാത്രം പോരാ.കഠിനാധ്വാനവും ഭാഗ്യവും വേണം. ഞാൻ എന്റെ ലക്ഷ്യങ്ങൾക്ക് പ്രധാന്യം നൽകി. അതിനെ കേന്ദ്രീകരിച്ച് നീങ്ങി. ആ യാത്രയാണ് എന്നെ രൂപപ്പെടുത്തിയത്'-നടൻ കൂട്ടിച്ചേർത്തു.

 സർഫിരയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ചിത്രം. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 11 ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് നേടാനായത് 21.45 കോടി മാത്രമാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ അക്ഷ‍യ് ചിത്രം ബഡേ മിയാൻ ഛോട്ടേ മിയാനും ബോക്സോഫീസിൽ തകർന്നടിഞ്ഞു.

Tags:    
News Summary - Heart-Breaking to See Any Film Fail': Akshay Kumar On His String of Flop Films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.