നടൻ ദർശൻ ജയിൽ ഭക്ഷണം കഴിച്ചാൽ മതിയെന്ന് കോടതി

ബം​ഗ​ളൂ​രു: വീട്ടിൽ പാകം ചെയ്ത ഭക്ഷണം ജയിലിൽ അനുവദിക്കണമെന്ന രേ​ണു​കാ​സ്വാ​മി കൊ​ല​ക്കേ​സ് പ്രതി ക​ന്ന​ട സൂ​പ്പ​ർ​താ​രം ദർശൻ തൂ​ഗു​ദീ​പയുടെ ഹരജി ബംഗളൂരു കോടതി തള്ളി. കൊലപാതകക്കേസിൽ അറസ്റ്റിലാകുന്ന ഒരാൾക്ക് ഇളവ് നൽകാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കർണാടക പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് മാനുവൽ 2021ലെ റൂൾ 728ന് എതിരാണെന്നും ഹരജി തള്ളി കോടതി വ്യക്തമാക്കി.

അതിനിടെ ദർശന്‍റെ ഭാര്യ വിജയലക്ഷ്മി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക്, മകന്‍റെ സ്കൂൾ അഡ്മിഷന്‍റെ കാര്യത്തിനാണ് സന്ദർശനം നടത്തിയത് എന്നാണ് വിശദീകരണം.

ദർശന്‍റെ ആരാധകനും ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ര​നു​മാ​യ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കസ്വാ​മി​യെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി കാ​മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്നാ​ണ് കേ​സ്. ദ​ർ​ശ​ന്‍റെ സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡ അ​ട​ക്കം 17 പ്ര​തി​ക​ളു​ം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡിയിലാണ്. ദ​ർ​ശ​നി​ൽ​നി​ന്ന് 83.65 ല​ക്ഷം രൂ​പ പി​ടി​​ച്ചെ​ടു​ത്ത​താ​യും കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ​ല പേ​രി​ൽ പ​ല സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ന്നും അന്വേഷണ സംഘം കഴിഞ്ഞയാഴ്ച കോ​ട​തി​യെ അ​റി​യി​ച്ചിരുന്നു. രേ​ണു​കസ്വാ​മി​യെ ചെ​രി​പ്പൂ​രി അ​ടി​ച്ച​തു മു​ത​ൽ ഗൂ​ഢാ​ലോ​ച​ന​യി​ലും കൊ​ലപാതകത്തിലും​വ​രെ ന​ടി​ പ​വി​ത്ര ഗൗഡക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാണ് പൊ​ലീ​സി​ന്‍റെ കണ്ടെത്തൽ.

Tags:    
News Summary - Bengaluru court refuses to allow actor Darshan Thoogudeepa access to home-cooked food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.